പേജുകള്‍‌

ശനിയാഴ്‌ച, സെപ്റ്റംബർ 10, 2016

2016 .................പുതിയ അധ്യയന വര്ഷം ഏറെ പ്രതീക്ഷകളോടെ ......................

പൂന്തോട്ട നിർമ്മാണവും ......വിജയ ഭേരി  പ്രവർത്തനങ്ങളും പുരോഗമിക്കുന്നു ............

ഞായറാഴ്‌ച, നവംബർ 09, 2014

ഇത്തവണ  നേട്ടങ്ങളുണ്ട്‌ ...........................

                   സ്കൂളിൽ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കുന്നു ......

                  പഞ്ചായത്തിലെ  ഏറ്റവും വൃത്തിയുള്ള സ്കൂൾ എന്ന അംഗീകാരം 

                   പുതിയ 5 കം പുട്ടെർ കൂടി എത്തിയ കംപുട്ടെർ ലാബ് 

                   ഗണിത പഠനവും ........ഇംഗ്ലീഷ് പഠനവും മെച്ചപ്പെടുത്താനുള്ള 

                    പ്രവർത്തനങ്ങൾ 

                  ഗണിതലാബ് ...അങ്ങനെ ....അങ്ങനെ................

 ഞങ്ങൾ പ്രതീക്ഷയിലാണ്.........................................

ഞായറാഴ്‌ച, മേയ് 25, 2014

പുതിയ  അധ്യയന  വർഷത്തെ എതിരേല്ക്കാൻ ഒരുങ്ങുകയാണ് ..............പോയ വർഷത്തിലെ നേട്ടങ്ങളും  കോട്ടങ്ങളും  കൃത്യമായി വിലയിരുത്തി നമ്മുടെ കുഞ്ഞുങ്ങൾക് കൂടുതൽ മെച്ചപ്പെട്ട  പഠന അവസരങ്ങൾ ഒരുക്കി കൊടുക്കാൻ ഒന്നിച്ച് മുന്നോട്ട്‌ .....................കുട്ടികളും  രക്ഷിതാക്കളും  അധ്യാപകരും ..........................ഇനി   നന്മയുടെ....... സൗഭാഗ്യങ്ങളുടെ .........ദിനങ്ങൾ ആകട്ടെ ............

ചൊവ്വാഴ്ച, നവംബർ 13, 2012

                                                             നവംബർ 14..............     

                                                    വീണ്ടും ഒരു ദിനം കൂടി,  

                                         ഭൂമിയിലെ സകല കുഞ്ഞുങ്ങൾക്കുമായി .........!  
    
                                     ‘ആസുര ‘മായ ഇക്കാലത്തു എന്താശംസിക്കാൻ...? 
  
                                                ഒരു കവി വചനം രക്ഷയാകുന്നു............!


                               ‘ഓരോ ശിശു രോദനത്തിലും കേൾപു ഞാൻ 

                                 ഒരു കോടി ഈശ്വര വിലാപം.....!!!!!!!


ബുധനാഴ്‌ച, സെപ്റ്റംബർ 05, 2012

onaakhosham 2012

2012 ഓഗസ്റ്റ്‌ 24 നു ഓണാഘോഷം വിപുലമായ  രീതിയില്‍ നടത്തി.പൂക്കള മല്‍സരത്തെ   തുടര്‍ന്ന്
ഓണ കളികളും മഹാബലിക്കൊപ്പം ഘോഷയാത്രയും നടത്തി .ശേഷം വിഭവ സമൃദ്ധമായ സദ്യയും .......................................................................


വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2012

പൂമൊട്ടുകള്‍

പൂമ്പാറ്റ 

പറയൂ പറയൂ 
എങ്ങനെ കിട്ടി വര്‍ണങ്ങള്‍ ...........
എന്നോടൊത്തു കളിക്കില്ലെ 
എന്നോടൊന്നും പറയില്ലേ 
മുറ്റത്ത്‌ ഉണ്ടൊരു പൂന്തോട്ടം 
മുറ്റം നിറയെ പൂന്തോട്ടം 
വസന്തമാകെ പരന്നല്ലോ 
തേന്‍ കുടിക്കാന്‍ വരുന്നില്ലേ 
പൂവുകളൊക്കെ  വിരിഞ്ഞല്ലോ !!!!!!!!!!!!!!!1    
   ഹരീഷ് .കെ 
3 എ 

ഒറ്റപ്പെട്ടവള്‍ 

ഗ്രാമത്തിലുള്ള ഒരു വീട്ടില്‍ ഒരു അമ്മയും മകളും താമസിച്ചിരുന്നു .മകളുടെ പേര് മീനു.അച്ഛന്‍ മുന്‍പേ മരിച്ചിരുന്നത് കൊണ്ട് അവര്‍ വളരെ ദാരിദ്ര്യം അനുഭവിച്ചു പോന്നു.ഉണ്ണാനും ഉടുക്കാനും ഇല്ലായിരുന്നു അവര്‍ക്ക്  ഒരു വീട് പോലും ഇല്ലായിരുന്നു.ഉണ്ടായിരുന്ന സമ്പത്തും അച്ഛന്റെ അനിയന്മാരും അടിച്ചു മാറ്റി.
ഒരു ദിവസം എന്തോ ശബ്‌ദം കേട്ട് മീനു ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു .നേരം ഇരുട്ടിയത് കൊണ്ട് അവര്‍ക്ക് ഒന്നും മനസ്സിലായില്ല പിറ്റേ ദിവസം ചോരയില്‍ കുളിച്ച അമ്മയെ ആണ് അവള്‍ കണ്ടത് .ഇനി ഈ ലോകത്ത്  ഞാന്‍ മാത്രം ബാക്കി.
                                                                                                              മിഥുന്‍ 

കൂരിരുട്ട്‌  

 ദിവ്യമാമീ പ്രപഞ്ചത്തെ കൂരിരുട്ടക്കല്ലേ 
വനങ്ങളും  പുഴകളും കൂടിയ ദിവ്യമാം 
പ്രപഞ്ചത്തെ  കൂരിരുട്ടക്കല്ലേ 
കാട്ടു  പൂഞ്ചോല തഴുകുന്ന 
ഭൂമിയെ കൂരിരുട്ടാക്കല്ലേ
 മധുരമൂറുന്ന  പൂവിനെ പിച്ചി ചീന്തരുതെ 
വര്‍ണ ശോഭിതമാം  
ഭൂമിയെ കൊന്നോടുക്കല്ലേ 
കുന്നിടിക്കല്ലേ ,മലയിടിക്കല്ലേ 
പൊന്നു  ഭൂമിയെ തരിശാക്കല്ലേ 
                                                                 കൂരിരുട്ടക്കല്ലേ 
                                                                                              ശഹാന ഷെറിന്‍ പി .പ